സംസഥാനാതെ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്കായി തുക എത്തിയിരിക്കുന്നു. 90 ശതാമാനം ആളുകൾക്കും പെൻഷൻ തുക എത്തി കഴിഞ്ഞു. എന്നാൽ ചില ആളുകൾക്ക് മാത്രമായി തുക എത്തിയിട്ടില്ല. കിട്ടിയ ആളുകളിൽ ചിലർക്ക് തുകയിൽ കുറവും ഉണ്ട്. എന്നാൽ ചിലർക്ക് 2 മാസം കഴിഞ്ഞാൽ പെൻഷൻ മുടങ്ങിപോകുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്.
മാസ്റ്ററിങ് പൂർത്തിയാകാത്തവരും, വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാത്തവരും നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. സെപ്റ്റംബർ മാസം പെൻഷൻ വാങ്ങുന്നവർ അറിയേണ്ട ഏറ്റവും സുപ്രധാന കാര്യങ്ങളാണ് ഇവയൊക്കെ.
സംസ്ഥാനത്തെ പെൻഷൻ വിതരണം നിരവധിപേരുടെ കയ്യിലേക്ക് തുക ലഭിച്ചിട്ടില്ല എന്ന പരാമർശം ഉണ്ടായി. അങ്ങനെ ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, കഴിഞ്ഞ മാസവും ഇത്തരത്തിൽ ഒരു പ്രെശ്നം ഉണ്ടായിരുന്നു. കുറച്ച് അധികം ദിവസം കഴിഞ്ഞിട്ടാണ് തുക അക്കൗണ്ടിലേക്ക് കയറിയിട്ടുള്ളത്. അതുകൊണ്ട് നിങ്ങൾക്കുള്ള പെൻഷൻ തുക നഷ്ടപെട്ട പോകില്ല.
വരും ദിവസങ്ങളിൽ ആ തുക നിങ്ങളിലേക് തന്നെ എത്തിച്ചേരുന്നതാണ്. ഞായറാഴ്ച അവധിക്ക് ശേഷം ആ തുക അക്കൗണ്ടിലേക്ക് തന്നെ എത്തിച്ചേരും. കേന്ദ്ര വിഹിതം ലഭിക്കേണ്ട ആളുകൾക്ക് വേണ്ട തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കേന്ദ്രം നൽകേണ്ടതാണ്, ഏപ്രിൽ മാസം 2020 മുതൽ ആ തുക നൽകുന്നില്ല. കേന്ദ്രം നേരിട്ട് തരും എന്നാണ് അറിയാനായി സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേരള സർക്കാർ ആ തുക പെൻഷൻ ഉപഭോക്താക്കളിലേക്ക് എത്തിച്ച് കൊള്ളാം, പിനീട് കേന്ദ്രം ആ തുക സംസ്ഥാന സര്‍ക്കാരിന് നൽകാം എന്നും അറിയിച്ചിട്ടുണ്ട്.